മധുര: അപസ്മാരം വന്നതായി അഭിനയിച്ച് ജയിൽ ജീവനക്കാരെ കബളിപ്പിച്ച ശേഷം ആക്രമിച്ച് 17 വിചാരണത്തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ തിരച്ചിൽ ഊർജിതമാക്കി തമിഴ്നാട് പൊലീസ്. തേനിയിലെ തെക്കംപാട്ടയിലുള്ള ജില്ലാ ജയിലിലാണ് നാടകീയമായ ജയിൽചാട്ടം നടന്നത്. ......
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങൾ ചർച്ചയാകുന്നതിനിടെ, കഴക്കൂട്ടത്ത് പിഞ്ചുകുഞ്ഞിനെക്കൊണ്ട് കാർ നിയന്ത്രിപ്പിച്ച് രക്ഷിതാവ്. അച്ഛന്റെ മടിയിലിരുന്ന് മൂന്നോ നാലോ വയസ്സുള്ള കുട്ടി സ്റ്റിയറിംഗ് പിടിച്ച് കാർ നിയന്ത്രിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ......
എൻ വഴി തനി വഴി എന്ന് പറയുന്ന സൂപ്പർതാരം ആണെങ്കിലും സീബ്ര ലൈനിൽ കൂടി നടക്കുന്ന രജനികാന്ത്, ഹെയർ സ്റ്റൈൽ പോകാതിരിക്കാനായി ഹെൽമറ്റ് വെക്കാതെ ബൈക്കിൽ പറക്കുന്ന പയ്യൻ്റെ പിൻ സീറ്റിൽ ഇരിക്കുന്ന മരണം... വൈവിധ്യമുള്ള നിരവധി ആശയങ്ങളാണ് കുട്ടികൾ കാർട്ടൂണിൽ വരച്ചത്.കേരള കാർട്ടൂൺ അക്കാദമിയും ആൾ ഇന്ത്യ മലയാളി അസോസിയേഷനും (എയ്മ) ചേർന്ന് സ്ക്കൂൾ, കോളേജ് തലത്തിലുള്ളവർക്കു നടത്തിയ ട്രാഫിക്ക് ബോധവത്ക്കരണ കാർട്ടൂൺ മത്സരത്തിൽ സമ്മാനാർഹമായ കാർട്ടൂണുകളിൽ ചിലതിലെ ഉള്ളടക്കമാണ് ഇവ.
ദിവസേന കൂടിക്കൂടിവരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ബോധവൽക്കരണത്തിനായി വിദ്യാർത്ഥികൾക്കായി കാർട്ടൂൺ മത്സരം കാർട്ടൂൺ അക്കാദമിയും എയ്മയും ഒരുക്കിയത്.
മത്സര ജേതാക്കൾക്ക് കഴിഞ്ഞദിവസം പുരസ്കാരങ്ങൾ സമ്മാനിച്ചു. ......
ദുബായ്: ഇഷ്ട നമ്പറിലുള്ള വാഹന രജിസ്ട്രേഷൻ പ്ലേറ്റുകൾ സ്വന്തമാക്കാൻ വൻതുക മുടക്കാൻ ആളുകൾ തയ്യാറായതോടെ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർടിഎ) 121-ാമത് നമ്പർ പ്ലേറ്റ് ലേലം ശ്രദ്ധേയമായി. ലേലത്തിലൂടെ ആകെ ലഭിച്ചത് 6.5721 കോടി ദിർഹമാണ്. ......
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിൽ വൻതോതിൽ നിക്ഷേപം തുടരുന്നതിനിടെ ജീവനക്കാരുടെ പുനഃസംഘടനയുടെ ഭാഗമായി സ്വയം വിരമിക്കൽ പദ്ധതി പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്. ഇന്ത്യ, അമേരിക്ക, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ അർഹരായ ഏകദേശം 60,000 ജീവനക്കാർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ലെവൽ 70-ലോ അതിനു താഴെയോ ഉള്ള ജീവനക്കാർക്കാണ് പദ്ധതിയിൽ പങ്കെടുക്കാൻ അവസരം. ......
ദോഹ: ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) ഒക്ടോബർ 26 മുതൽ 28 വരെ നടക്കുന്ന ബിൽഡ് യുവർ ഹൗസ് എക്സിബിഷൻ 2026-ൽ ആധുനിക വീടുകൾക്കായുള്ള സമഗ്രമായ ഉൽപ്പന്നശേഖരവുമായി മന്നായ് ഹോം ശ്രദ്ധ നേടുന്നു.
ആധുനിക ജീവിതശൈലിക്ക് അനുയോജ്യമായ ഹോം സൊല്യൂഷനുകളാണ് മന്നായ് ഹോം പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. ടിസിഎല്ലിന്റെ ഏറ്റവും പുതിയ ടെലിവിഷനുകൾ, ഹോം അപ്ലയൻസുകൾ, എയർ കണ്ടീഷനിംഗ് സംവിധാനങ്ങൾ, സ്മാർട്ട് ഡോർ ലോക്കുകൾ എന്നിവ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ ഇവിടെ പരിചയപ്പെടാം.
55 ഇഞ്ച് മുതൽ 163 ഇഞ്ച് വരെ വലുപ്പമുള്ള ടിസിഎൽ ടെലിവിഷനുകൾ, സൗണ്ട്ബാറുകൾ, ഗെയിമിംഗ് ഡിസ്പ്ലേ സ്ക്രീനുകൾ എന്നിവയാണ് പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങൾ. ......
കൊച്ചി: പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് തട്ടുകടയുടമ മരിച്ച സംഭവത്തിൽ, കുട്ടിയുടെ പിതാവും കാറിന്റെ ഉടമയുമായ അഡിഷനൽ ജഡ്ജിയെ ഉടൻ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോർട്ട്ഫോളിയോ ജഡ്ജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തുനൽകി. ......
തിരുവനന്തപുരം: പി.എസ്.സി. ക്രമക്കേടുമായി ബന്ധപ്പെട്ട് സർക്കാരിനെതിരേ രാഷ്ട്രീയപ്രചാരണവും സമരവും ശക്തമാക്കാനുള്ള സി.പി.എം നീക്കത്തിൽ എൽ.ഡി.എഫിൽ ഭിന്നത. ......
ആലപ്പുഴ:ഈ വർഷത്തെ വയലാർ അവാർഡിനർഹമായ ഡോ. രാജശ്രീയുടെ 'ആത്രേയകം' എന്ന നോവലിനെതിരെ ഗുരുതരമായ കോപ്പിയടി ആരോപണവുമായി നോവലിസ്റ്റ് ഡോ.......
കൊച്ചി: ഒരു കുടുംബത്തിന്റെ അഭയമായിരുന്ന തട്ടുകടക്കാരനെ ബെൻസ് കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിതിരിവ്. പ്രായപൂർത്തിയാകാത്ത ജഡ്ജിയുടെ മകനെ രക്ഷിക്കാൻ പൊലീസ് നടത്തിയ കള്ളക്കളി പെളിഞ്ഞതോടെ, പിതാവായ ജഡ്ജിയെയും പ്രതി ചേർത്ത് എഫ്.ഐ.ആർ പരിഷ്കരിച്ചു. ......